മുകേഷുമായി വേർപിരിയുന്നു; മേതിൽ ദേവിക വക്കീൽ നോട്ടീസയച്ചു

0

കൊല്ലം : എം.എൽ.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ വക്കീൽ നോട്ടീസയച്ച് നർത്തകി മേതിൽ ദേവിക. എറണാകുളത്തെ അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്.

എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. തമ്മില്‍ യോജിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്നും വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും അവർ പ്രതികരിച്ചു.

2013 ഒക്ടോബർ 24-നായിരുന്നു മുകേഷും മേതിൽ ദേവികയും വിവാഹിതരായത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987-ലാണ് വിവാഹിതരായത്. 2011-ൽ വേവേർപിരിയുകയായിരുന്നു. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭർത്താവ്. ഇതിലൊരു മകനുണ്ട്.

മുകേഷ് ചെയർമാനായ കേരള ലളിത കലാ അക്കാദമിയില്‍ ദേവിക അംഗമായിരുന്നു. ഇക്കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.