ജന്മരഹസ്യം തുറന്നുപറഞ്ഞ് ഇഷ അംബാനി

0

ജന്മ രഹസ്യം വെളിപ്പെടുത്തി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ. അച്ഛനമ്മമാരുടെ ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫിലൂടെയാണ് തന്റെയും ആകാശിന്റെയും ജനനമെന്ന് വെളിപ്പെടുത്തി ഇഷാ അംബാനി. ഫാഷന്‍ മാഗസിനായ വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വിവരം ഇഷ തുറന്നു പറഞ്ഞത്.ഇരട്ടക്കുട്ടികളുണ്ടായതോടെ അമ്മ ഫുൾടൈം വീട്ടമ്മയായി മാറിയെന്നും വോഗിന് നൽകിയ അഭിമുഖത്തിൽ ഇഷ പറയുന്നു.പിന്നീട് ഞങ്ങൾക്ക് അഞ്ചു വയസ്സായപ്പോഴാണ് ജോലിത്തിരക്കിലേക്ക് അമ്മ മടങ്ങിയത്.

പക്ഷേ അമ്മ ഇപ്പോഴും ഒരു ടൈഗർ മോം തന്നെയാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, നന്നായി പഠിക്കണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും കിറുകൃത്യമാകണം. എന്നാല്‍ അച്ഛന്‍ അങ്ങനെയല്ല. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമമ്പാള്‍ ആദ്യം രണ്ടുപേരും വിളിക്കുന്നത് അച്ഛനെയാണെന്നും ഇഷ പറഞ്ഞു. ഞങ്ങളെ നന്നായി വളർത്തിയതിൽ അച്ഛന്റെ മാതാപിതാക്കൾക്കും അമ്മയുടെ മാതാപിതാക്കൾക്കും ഒരുപോലെ പങ്കുണ്ട്”. ”അച്ഛനും അമ്മയും വളരെ തിരക്കുള്ളവരാണ് എങ്കിലും അവർ ‍ഞങ്ങളോടുള്ള ഉത്തരവാദിത്തങ്ങളിൽ ഒരിക്കലും വീഴ്ചവരുത്തിയിട്ടില്ല. മണിക്കൂറുകൾ കഷ്ടപ്പെടുമ്പോഴും ഞങ്ങൾക്ക് അച്ഛനെ ആവശ്യമുള്ള സമയത്തൊക്കെയും അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെന്നും ഇഷ പറഞ്ഞു.