മമ്മി സിനിമയിലെ മാംസം തിന്നുന്ന ആ വണ്ടുകള്‍ യാഥാര്‍ഥ്യമോ?; ഈജിപ്തിലെ കല്ലറകളില്‍ നിന്ന് മമ്മി വണ്ടുകളെ കണ്ടെത്തിയോ ?

0

ദി മമ്മി സിനിമയില്‍ കാണിക്കുന്ന ആ വണ്ടുകളെ ഓര്‍മ്മയില്ലേ. മാംസം കാര്‍ന്നു തിന്നുന്ന ഭീകരവണ്ടുകള്‍. അവ സിനിമയിലെ മാത്രം സങ്കല്‍പ്പസൃഷ്ടിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. 
ഈജിപ്തിലെ ഒരു ശവകുടീരത്തില്‍ നിന്ന് പല വലുപ്പത്തിലുള്ള വണ്ടുകളുടെയും സംരക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മമ്മികള്‍ക്കൊപ്പമുള്ള സ്വര്‍ണനിധി മറ്റാരും മോഷ്ടിക്കാതിരിക്കാന്‍ വേണ്ടി കാവലിനാണ് ഈ വണ്ടുകളെയും ഒപ്പം അടക്കം ചെയ്തിരുന്നത് എന്നാണു റിപ്പോര്‍ട്ട്. 
പുരാതന ഈജിപ്തില്‍ ഇത്തരം വണ്ടുകള്‍ക്കു നിര്‍ണായക സ്ഥാനമുണ്ടായിരുന്നെന്നാണു പറയപ്പെടുന്നത്.

ഈജിപ്തിലെ ഒരു ശവകുടീരത്തില്‍ നിന്ന് പല വലുപ്പത്തിലുള്ള വണ്ടുകളുടെയും സംരക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നു. അജ്ഞാതമായ ആ കല്ലറ ആരുടേതാണെന്നു പോലും ഗവേഷകര്‍ക്കു പിടികിട്ടിയിട്ടില്ല. വണ്ടുകളുടെ ‘മമ്മികള്‍’ മാത്രമല്ല പൂച്ചകളെയും ഇതുപോലെ സംരക്ഷിച്ചിട്ടുണ്ടായിരുന്നു. കൂടാതെ മരം കൊണ്ടുള്ള കരിമൂര്‍ഖന്റെ ശില്‍പവും മുതലയുടെ മമ്മിയും വിവിധ ആഭരണങ്ങളുമൊക്കെ കണ്ടെത്തിയിരുന്നു. രാജാക്കന്മാരെ മമ്മികളാക്കി മാറ്റിയായിരുന്നു ഈജിപ്തില്‍ അടക്കം ചെയ്തിരുന്നത്. എന്നാല്‍ ഇവയ്‌ക്കൊപ്പം മൃഗങ്ങളുടെ മമ്മികളെ ലിനന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചത് ആചാരത്തിന്റെ ഭാഗമായിട്ടായിരുന്നു.

‘സ്‌കാറബ്‌സ്’ വണ്ടുകളുടെ മമ്മികളെ ഇത്തരത്തില്‍ ലിനനില്‍ പൊതിഞ്ഞ്, യാതൊരു കുഴപ്പവുമില്ലാതെ ചുണ്ണാമ്പുകല്ലു കൊണ്ടുള്ള ഒരു അറയിലാണു സൂക്ഷിച്ചിരുന്നത്. കല്ലറയ്ക്ക് ഭംഗിയുള്ള ഒരു കവചവും ഉണ്ടായിരുന്നു. മറ്റൊരു കല്ലറയ്ക്കു മുകളില്‍ ഈ വണ്ടുകളുടെ ചിത്രം വരച്ചിട്ടിരുന്നു. അത്തരത്തിലുള്ള ഒരു കല്ലറ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. അതും തുറന്നു നോക്കിയപ്പോള്‍ പലതരത്തിലുള്ള സ്‌കാറബ്‌സ് വണ്ടുകളുടെ മമ്മികളായിരുന്നു കണ്ടെത്തിയത്.<