നബിദിനം: പൊതുഅവധി 28ന്

0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നബി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി 28 ലേക്ക് മാറ്റി. 27 നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ 27ന് ​പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ 28ന് ​അ​വ​ധി നി​ശ്ച​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ന​ബി​ദി​ന അ​വ​ധിയും 28 വ്യാ​ഴാ​ഴ്ച ആ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം സെപ്റ്റംബര്‍ 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും തീരുമാനിച്ച പശ്ചാത്തലത്തില്‍ പൊതു അവധി 27 ല്‍ നിന്ന് 28 ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.