മാടമ്പള്ളിയിലെ വലിയ വീടും പഴയ കാർന്നോരും തമിഴത്തിയുമെല്ലാം ഇന്നും പ്രേക്ഷക മനസിലെ മായാത്ത കഥാപാത്രങ്ങളാണ് അതുപോലെതന്നെ മണിച്ചിത്രത്താഴ് സിനിമയും. രാമനാഥന്റെയും നാഗവല്ലിയുടെയും പ്രണയവും തെക്കിനിയുടെ ചരിത്രവും ഇന്നും മലയാളിക്ക് മനഃപാഠമാണ്. കെട്ടുകഥകളിലൂടെയാണ് ഇവരെക്കുറിച്ച് നമുക്കും അറിയൂ. ഇപ്പോഴിതാ മണിച്ചിത്രത്താഴിലൂടെ പറഞ്ഞു തന്ന നാഗവല്ലി കഥയ്ക്ക് ഫോട്ടോ സ്റ്റോറിയിലൂടെ മറ്റൊരു ആവിഷ്കാരം ഒരുക്കുകയാണ് മുരളി കൃഷ്ണൻ.ചിത്രങ്ങളിലൂടെ കഥ വിവരിച്ചു പോകുന്നതാണ് രീതി. നാഗവല്ലിയായി ദേവകി രാജേന്ദ്രൻ, ശങ്കരൻ തമ്പിയായി രാഹുൽ നായർ ആർ., രാമനാഥനായി ആനന്ദ് മന്മഥൻ എന്നിവർ എത്തുന്നു.
മുരളിയുടെ കുറിപ്പ്
കെട്ടുകഥകൾ , അവ പേര് സൂചിപ്പിക്കുന്നതു പോലെതന്നെ സത്യവും, മിഥ്യയും സമീകൃതമായി കുഴച്ചു നമ്മുടെ പൂർവികർ അവരുടെ സ്വാർത്ഥലാഭത്തിനായി യഥാർഥസംഭവ കെട്ടിചമച്ച കഥകളാണ്. ഇന്നത്തെകാലത്ത് ” ഫാന്റസി ” എന്ന ലേബലിൽ രേഖപ്പെടുത്തിയേക്കാവുന്ന ഭൂതപ്രേത്മാക്കൾ യഥേഷ്ടം പ്രത്യക്ഷപ്പെട്ടിരുന്ന 18-ാം നൂറ്റാണ്ടിലെ കഥകളിലെ ഒന്നാണ് കേരളത്തിലെ ശങ്കരൻതമ്പിയുടേത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പേര് കേട്ടതുകൊണ്ട് മാത്രം ആളുകൾക്ക് മനസ്സിലാവണമെന്നില്ല , കുറച്ചുകൂടി വ്യക്തത കിട്ടണമെങ്കിൽ മറ്റൊരാളുടെ പേര് കൂടി പറയേണ്ടതായിട്ടുണ്ട്. ഒരു തമിഴ് നർത്തകി. പേര് നാഗവല്ലി.
ക്രൂരനായും , ദുർമന്ത്രവാദിയുമായും ചിത്രീകരിച്ചു ഇദ്ദേഹത്തെകുറിച്ചു ഇല്ലാകഥ പാടിനടന്ന ഇളമുറക്കാർ അറിഞ്ഞിരുന്നില്ല , താളിയോല ഗ്രന്ഥങ്ങളിൽ പോലും പറഞ്ഞിരുന്ന സത്യത്തെ കുറിച്ച് !ഒരു ചിത്രകഥയെന്നോണം ഓരോ പടങ്ങളുടേയും അടിക്കുറുപ്പ് വായിച്ചു വായിച്ചു മുന്നോട്ട് പോകണമെന്ന് അപേക്ഷിക്കുന്നു.
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്നാണ് വിവരം. വിവേക്...
ദുബായ്: ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും ഉറപ്പാക്കാനുള്ള കരാർ പ്രഖ്യാപനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. കരാർ സാധ്യമാക്കുന്നതിൽ ഈജിപ്ത്, ഖത്തർ, യു.എസ് എ എന്നീ...
നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ബോബിക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തി കേരള പൊലീസ്. BNS 78 ആണ് ചുമത്തിയത്. പിന്തുടർന്ന്...
മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
226...
അബുദാബി: യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി അബുദാബിയിലെ ഇന്ത്യൻ എംബസി. അപേക്ഷിച്ച അതേദിവസംതന്നെ പാസ്പോർട്ട് പുതുക്കിക്കിട്ടണമെങ്കിൽ തത്കാൽ സേവനം തന്നെ തിരഞ്ഞെടുക്കണം. പ്രീമിയം...
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്നാണ് വിവരം. വിവേക്...