നാസ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ഒന്ന് നോക്കൂ

0

നാസ പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് . അതെ  ഭൂമിയുടെ രാത്രി ദൃശ്യങ്ങൾ അടങ്ങിയ പുതിയ ഗ്ലോബൽ മാപ്പ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. ഇതിനു മുമ്പ് 2012ലാണ് ബഹിരാകാശത്തുനിന്നുളള ഭൂമിയുടെ രാത്രി ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടത്.Related image

രാത്രിയില്‍ തിളങ്ങിനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്.നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് സാറ്റലൈറ്റാണ് ഈ ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്. വളരെ വ്യക്തവും വർണാഭവുമായ ചിത്രങ്ങളാണ് പുറത്തു വന്നിട്ടുളളത്. 2012ല്‍ പുറത്തുവിട്ട ഇന്ത്യയുടെ ചിത്രങ്ങളെക്കാൾ ഇപ്പോൾ വന്ന ചിത്രങ്ങളിൽ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് വലിയ മാറ്റം കാണാൻ സാധിക്കും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുളള വിവരങ്ങള്‍ക്കായി സാറ്റലൈറ്റുകള്‍ ദിവസേന ഇത്തരം ചിത്രങ്ങൾ പകര്‍ത്തിവയ്ക്കാറുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.