നവകേരള സദസിൽ ആദ്യ ദിനം ലഭിച്ചത് 1908 പരാതികൾ; പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

0

കാസർഗോഡ്: നവകേരള വേദിയുടെ ആദ്യ ദിനമായ ഇന്നലെ 1908 പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസിൽ പങ്കെടുക്കാൻ വൻ ജനസഞ്ചയം ആണെത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ ഒരേമനസോടെ ഒത്തു ചേർന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറൽ തത്വങ്ങൾക്ക് എതിരായ കേന്ദ്ര നയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് കാരണമാവും. ഇങ്ങനെ ഒരു അവസരം വരുമ്പോൾ അത് സർക്കാരിന്‍റെ ജനകീയത തകർക്കാനുള്ള അവസരമായി പ്രതിപക്ഷം ഏറ്റെടുക്കും.

മറച്ചു വെക്കുന്ന യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും നാടിന്‍റെ യഥാർഥ വിഷയം ചർച്ചയാക്കാതിരിക്കാൻ ബോധം പൂർവ്വം ചിലർ ശ്രമിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.