നിറഞ്ഞുകവിഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല: പാറ്റ് കമ്മിൻസ്

0

ലോകകപ്പ് ഫൈനലിന് തങ്ങൾ ഒരുങ്ങിക്കഴിഞ്ഞത് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ലോകകപ്പ് വിജയിക്കുക എന്നത് താരങ്ങൾക്ക് കരിയറിൽ നിർണായകമാവും. ഇന്ത്യയിൽ കളി നടക്കുമ്പോൾ സ്റ്റേഡിയത്തിൽ ആരാധകർ നിറയും. അവരെ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല എന്നും കമ്മിൻസ് പറഞ്ഞു.

വലിയ സീസൺ ആണിത് എന്ന് കമ്മിൻസ് പറഞ്ഞു. ടീമിലെ ആവേശം കുറഞ്ഞിട്ടില്ല. എല്ലാവരും ആത്മവിശ്വാസത്തിലാണ്. ലോകകപ്പ് വിജയിക്കുക എന്നത് താരങ്ങൾക്ക് കരിയറിൽ നിർണായകമാവും. സെമിയിലെത്താൻ പിഴവുകളില്ലാത്ത പ്രകടനം നടത്തേണ്ടിയിരുന്നു. അത് സാധിച്ചു. വമ്പൻ വിജയങ്ങളുണ്ടായിട്ടില്ല. പൊരുതിയാണ് എല്ലാ കളിയും വിജയിച്ചത്. അത് ആത്മവിശ്വാസം നൽകുന്നതാണ്. വിവിധ താരങ്ങൾ വിവിധ മത്സരങ്ങളിൽ തിളങ്ങി. അതും ആത്മവിശ്വാസമാണ്. 1,30,000 പേർ ഇന്ത്യയെ അനുകൂലിച്ച് സ്റ്റേഡിയത്തിലുണ്ടാവും. അത് ഒരു അനുഭവമായിരിക്കും. അവർ നന്നായി കളിക്കുന്നു. ടൂർണമെൻ്റിൽ തോൽവി അറിഞ്ഞിട്ടില്ല. പക്ഷേ, ഇന്ത്യക്കെതിരെ തങ്ങൾ ഒരുപാട് കളിച്ചിട്ടുണ്ട്. അതുകൊണ്ട് കാര്യങ്ങളറിയാം. പക്ഷേ, നിറഞ്ഞുകവിഞ്ഞ ഈ ആരാധകരെ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല എന്നും കമ്മിൻസ് വിശദീകരിച്ചു.

ലോകകപ്പ് ഫൈനലിൽ ടോസ് നിർണായകമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നു. പിച്ച് പരിശോധിച്ചപ്പോൽ അല്പം സ്ലോ ആണെന്ന് മനസിലായി. അത് പരിഗണിച്ച് മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും രോഹിത് ശർമ ഫൈനലിനു മുന്നോടി ആയുള്ള വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ടോസ് നിർണായകമല്ല. പിച്ചിൽ ചെറിയ രീതിയിൽ പുല്ലുണ്ട്. സ്ലോ പിച്ചാണ്. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഓസ്ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ല. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. തുടക്കത്തിൽ കളിക്കാൻ കഴിയാതിരുന്നത് ഷമിക്ക് ബുദ്ധിമുട്ടായിരുന്നു. അവസരം ലഭിച്ചപ്പോൾ അദ്ദേഹം നല്ല പ്രകടനം നടത്തുന്നു. എന്നെ സംബന്ധിച്ച് 50 ഓവർ ലോകകപ്പ് വിജയിക്കുക വലിയ കാര്യമാണ്. ഓസ്ട്രേലിയ ശക്തരാണ്. ബാറ്റർമാരും ബൗളർമാരും നല്ല പ്രകടനം നടത്തുന്നു. ബാലൻസ്ഡ് ആയ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യൻ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. താരങ്ങൾ ആവേശത്തിലാണ് എന്നും രോഹിത് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.