ദീപികയുടെ മുന്‍കാമുകന്‍ എന്ന വിശേഷണം ഇഷ്ട്ടമല്ല: എനിക്ക് എന്‍റേതായ വ്യക്തിത്വമുണ്ട്; നിഹാര്‍ പാണ്ഡ്യ

1

കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തുന്ന മണികര്‍ണികയിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന നിഹാര്‍ പാണ്ഡ്യചിത്രത്തിന്‍റെ റീലീസിന് ശേഷം വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. മോഡലിങ് രംഗത്തുനിന്നും സിനിമയിലേക്കുള്ള നിഹാറിന്‍റെ ആദ്യ കാൽവെപ്പാണിത്.എന്നാൽ ഇതിനൊക്കെ മുൻപേ നിഹാർ സോഷ്യൽ മീഡിയക്കും സിനിമാലോകത്തിനും സുപരിചിതനാണ്. ദീപിക പദുക്കോണിന്‍റെ മുൻ കാമുകൻ എന്ന പേരിലാണ് ഇദ്ദേഹത്തെ നമ്മളറിയുന്നത്.


എന്നാൽ നിഹാറും ഗായിക നീതി മോഹനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ ദീപികയുടെ മുന്‍കാമുകന്‍ എന്ന വിശേഷണം തനിക്ക് ഇഷ്ടടമാകുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാണ്ഡ്യയിപ്പോള്‍. എനിക്ക് എന്‍റേതായ വ്യക്തിത്വമുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതില്‍ താല്‍പര്യമില്ല. അതോടൊപ്പം തന്നെ വിവാഹാശംസകള്‍ നേർന്നവർക്ക് നന്ദിയും പാണ്ഡ്യ പറഞ്ഞു. മോഡലിങ് രംഗത്ത് സജീവമായിരുന്ന കാലത്താണ് ദീപിക പാണ്ഡ്യയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ ദീപിക സിനിമയില്‍ എത്തുന്നതിനും മുന്‍പ് തന്നെ ആ ബന്ധം തകര്‍ന്നിരുന്നു.