നിപ്പ വൈറസിന് മരുന്ന് കണ്ടു പിടിച്ച മലയാളി ഡോക്ടര്‍ പറയുന്നത് കേള്‍ക്കൂ; ആ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

0

നിപയ്ക്ക് മരുന്നുണ്ട്, ആരെങ്കിലും ഒന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തൂ എന്ന് അപേക്ഷയുമായി മലയാളി ഡോക്ടര്‍ രംഗത്ത് വന്ന വാര്‍ത്ത വാട്ട്‌സാപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. കേട്ടപാതി പലരും ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ എന്താണ് ഇതിന്റെ വാസ്തവം. അമേരിക്കയിലെ മൗണ്ട് സിനായി ഇസാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ ജനോമിക്സ് ആന്‍ഡ് മള്‍ട്ടി സ്കെയില്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഡോ.ഷമീര്‍ ഖാദറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഉൾപ്പടെയാണ് ഈ വ്യാജസന്ദേശം പ്രചരിച്ചത്.

സംഭവം വ്യാപകമായി പ്രചരിച്ചതോടെ ഒടുവില്‍ ൽ ഡോ. ഷമീർ തന്നെ അങ്ങനെ ഒരു മരുന്ന് താൻ കണ്ടുപിടിച്ചിട്ടില്ല എന്നറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. സത്യം അറിയിക്കാന്‍ അദേഹത്തിന് ഒടുവില്‍ ഫേസ്ബുക്ക് വഴി കുറിപ്പ് എഴുതെണ്ടിയും വന്നു. കുറിപ്പ് വായിക്കാം.

ഞാൻ ഡോ. ഷമീർ ഖാദർ, അമേരിക്കയിലെ ന്യൂ യോർക്കിൽ ശാസ്ത്രജ്ഞൻ ആണ്. ബിയോഇൻഫോർമാറ്റിക്സ്, പ്രെസിഷൻ മെഡിസിൻ, ജീനോമിക് മെഡിസിൻ, തുടിങ്ങിയ മേഖലയിലാണ് എന്റെ റിസർച്ച്. ഡ്രഗ് റെപ്പോസിഷനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടു പിടിക്കാനുള്ള ത്രീവ്ര ശ്രമത്തിലാണ്.

ഞങ്ങൾ ഇത് വരെ മരുന്ന് നിപാ വൈറസിനെതിരെ വാക്‌സിനോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല, എന്നാൽ ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏതെങ്കിലും മരുന്നിനു കഴിയുമോ എന്ന് ഗവേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ചു സംസാരിക്കാനായി പേരാമ്പ്ര അടുത്ത് ഉള്ള ഡോക്ട്േഴ്സിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. വിവിധ ഹോസ്പിറ്റലുകളെയും, ഹെൽത്ത് ഡിപ്പാർട്മെന്റിനെയും കോണ്ടാക്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഞാൻ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് മെസ്സേജ്, ചില ഓൺലൈൻ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിക്കുന്നുണ്ട്.