നഴ്‌സുമാർക്ക് നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ അവസരം

0

ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഒക്‌ടോബർ 17.  നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.