കെ. വാസു (97) നിര്യാതനായി

0

സിംഗപ്പൂര്‍: മുതിര്‍ന്ന മലയാളിയും ശ്രീനാരായണ മിഷന്‍ സിംഗപ്പൂരിന്‍റെ സ്ഥാപക മെംബറുമായിരുന്ന കൃഷ്ണന്‍ വാസു (97)  മാര്‍ച്ച് ഒന്നാം തീയതി 2018-ല്‍ നിര്യാതനായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്‍റെ ഐ എന്‍ എ യില്‍ റിക്രുട്ടിങ്ങ് എജന്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ചൊക്ലിയിലെ ഊരാച്ചേരി തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ മലയാളവും സംസ്കൃതവും പഠിപ്പിച്ചതിന് പേരുകേട്ട ഊരാച്ചേരി ഗുരുനാഥന്‍മാര്‍ കെ.വാസുവിന്‍റെ മുന്‍ തലമുറക്കാരാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് ആദ്യത്തെ ഇംഗ്ലിഷ്-മലയാളം ഡിക്ഷണറിയും, വിശുദ്ധ ബൈബിളിന്‍റെ ആദ്യ മലയാള പരിഭാഷയും തയ്യാറാക്കിയത്.

കുടുംബാംഗങ്ങള്‍: ഭാര്യ-ശാന്താ കൃഷ്ണന്‍ വാസു, മക്കള്‍: അരവിന്ദ് വാസു, സുചിത്ര വാസു, മരുമകള്‍: തനാസ് ദെവര്‍ വാസു, ചെറുമകന്‍: സാഹ ആന്‍ ദേവര്‍

Singapore: Krishnan Vasu (97) veteran Malayalee, passed away on Thursday 1st March 2018.  Krishnan Vasu was founding member of Sree Narayana Mission Singapore, one of the leading charitable organization in Singapore.

Krishnan Vasu was also involved in Indian freedom movement; involved in INA as recruiting agent to add youths to the movement. He lived his life to the letter of God’s laws and compassion was always at the core of his heart.

Vasu hails from family of Oracheri Gurunathanmar in Kerala, who transferred knowledge of Malayalam language and grammar to Herman Gundert, who compiled the first English -Malayalam Dictionary and translated Holy Bible into Malayalam

Family Members- Son: Aravind Vasu,  Daughter in law : Tanaaz Daver Vasu,  Grandson:  Zaha An Daver,  Vasu’s wife: Shantha krishnan Vasu, Daughter : Suchittthra Sheriyaa Lakshmi Vasu