56 നിലകളുള്ള ഹോട്ടലില്‍ അത്യാഡംബരം നിറയുന്ന 400 സ്യൂട്ടുകള്‍; ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്; ശ്രീദേവിയുടെ മരണം നടന്ന എമിറേറ്റ്സ് ടവറിന്റെ സവിശേഷതകള്‍ ഇങ്ങനെ

0

ദുബായിലുള്ള ഷെയ്ഖ്സാ സായിദ് റോഡിലുള്ള എമിറേറ്റ്സ് ടവറിനെ കുറിച്ചു ഈയടുത്ത് ഏറ്റവുമധികം കേട്ടത് നടി ശ്രീദേവിയുടെ മരണത്തോടെയാണ്. ദുബൈയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഹോട്ടലാണ് സത്യത്തില്‍ എമിറേറ്റ്സ് ടവര്‍. രണ്ട് അംബരചുംബികളായ കെട്ടിടമാണ് എമിറേറ്റ്സ് ടവര്‍. ഇതില്‍ ഒരു ടവറിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. മറ്റേത്, ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണിവിടം. ദുബായ് കേന്ദ്രീകരിച്ചുള്ള അത്യാഡംബര ഹോട്ടലുകളുടെ ശൃഖലകളില്‍ ഒന്നാണ് ജുമേറിയ ടവേഴ്സ്. വിവിധ രാജങ്ങളിലായി നിരവധി ഹോട്ടലുകള്‍ ഇവര്‍ക്കുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അടക്കമുള്ളവര്‍ ദുബായില്‍ എത്തിയാല്‍ താമസിക്കുന്നത് ഈ ഹോട്ടലിലാണ്.

ദുബായി നഗരത്തിന്റെ സൗന്ദര്യവും കടല്‍ക്കാഴ്ച്ചകളും അനായാസം കാണാം എന്നതാണ് ഈ ഹോട്ടലിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനായി പ്രൈവറ്റ് ബീച്ച് സൗകര്യം വരെ എമിറേറ്റ്സ് ടവറിലുണ്ട്. ഹോട്ടല്‍ സമുച്ചയത്തിന് അകത്ത് ഒരു വാട്ടര്‍ പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. ഡീലക്സ്, പ്രീമിയം ഡീലക്സ്, എക്സിക്യുട്ടീവ്, പ്രസിഡന്‍ഷ്യല്‍, റോയല്‍ എന്നിങ്ങനെ വിവിധതരം മുറികളാണ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായ പ്രൈവറ്റ് ബാല്‍ക്കണി സ്‌പേസും ഈ മുറികളില്‍ നല്‍കിയിരിക്കുന്നു. ഇത്തരം മുറികള്‍ക്ക് വളരെ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.

56 നിലകളുള്ള ഹോട്ടലില്‍ അത്യാഡംബരം നിറയുന്ന 400 സ്യൂട്ടുകളാണുള്ളത്. തൊട്ടടുത്തു 54 നിലകളുള്ള എമിറേറ്റ്സ് ടവര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നു. ദുബായിയുടെ അംബരചുംബികളില്‍ ഒന്നായ ഈ കെട്ടിടം ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 1014 അടിയാണ് (ഏകദേശം 309 മീറ്റര്‍) ഉയരം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.