റിലീസിനു മുൻപേ 100 കോടി റെക്കോർഡുമായി ഒടിയൻ

0

നടന വിസ്മയം മോഹൻലാലിൻ്റെ ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകംമുഴുവനും. ഡിസംബർ 14 നാണ് ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിനു വിരാമമിടുന്നത്. എന്നാൽ റിലീസിനു മുൻപേ റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഒടിയൻ.

പ്രീ റിലീസിങ്ങിലൂടെ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡ് ആണ് ഒടിയൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണു റിലീസ് മുൻപ് ഒരു മലയാള ചിത്രം 100 കോടി നേടുന്നത്‌.ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിനു മുൻപ് തന്നെ ഇതിലെ ഗാനരംഗങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദയംകീഴടക്കി കഴിഞ്ഞു.