
ന്യൂഡൽഹി: മുതിർന്ന നേതാവ് അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകും. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു രാജസ്ഥാൻ്റെ കാര്യത്തിൽ തീരുമാനമായത്. ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.റിപോർട്ടുകൾ സത്യമായാൽ 67 ക്കാരനായ ഗെലോട്ടിന്റെമുഖ്യമന്ത്രി സ്ഥാനത്തെക്കുള്ള മൂന്നാം അവസരമാകും ഇത്.