എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു; ഒരു പൈലറ്റ് മരിച്ചു

1

ബംഗളൂരു: വ്യോമസേനയുടെ സൂര്യകിരണ്‍ വിമാനങ്ങള്‍ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നു. എയറോ ഇന്ത്യ-2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. രാവിലെ 12 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഒരു നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം.

എയ്‌റോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍. സൈന്യത്തിന്‍റെ അഭ്യാസപ്രകടനങ്ങളിൽ പ്രധാന ആകർഷണമാണ് സൂര്യകിരൺ വിമാനങ്ങളുടേത്. ഈ മാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.