ഇടുക്കിയിൽ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

0

തൊടുപുഴ∙ ഇടുക്കിയിൽ ഒരു കോവിഡ് മരണം കൂടി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന അയ്യപ്പൻകോവിൽ സ്വദേശി നാരായണനാണ് (75) മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമായിരുന്നു മരണം. കഴിഞ്ഞ 14നു തമിഴ്നാട് കമ്പത്ത് നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.