കോവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു

0

ദമാം∙ കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരിക്കെ ഒരു മലയാളി കൂടി സൗദിയിലെ ദമാമിൽ മരിച്ചു. ആലപ്പുഴ വാടക്കൽ സ്വദേശി ജോണിച്ചൻ കുരിശിങ്കൽ (51) ആണ് ദമാം സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ദമാം കേന്ദ്രമായുള്ള സ്വകാര്യ കരാർ കമ്പനിയില്‍ ക്ലീനിംഗ് വിഭാഗത്തില്‍ 27 വർഷമായി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ റെജിമോൾ സ്‌റാക്കോ കമ്പനിക്ക് കീഴില്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുന്നു. പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഏപ്രിലിൽ നാട്ടില്‍ പോവാന്‍ ശ്രമിക്കുന്നതിനിടെ കോവിഡ് 19 തുടർന്ന് വിമാന സർവീസുകള്‍ റദ്ദാക്കിയതിനാല്‍ പോകാൻ കഴിഞ്ഞില്ല. മക്കള്‍: ഡോ.റോഷി, റെഷി.