കോവിഡ് 19: അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാൻ മൊബൈൽ ആപ്പുമായി കേരള പൊലീസ്

0

തിരുവനന്തപുരം: കൊറോണയെത്തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തിൽ മൊബൈൽ ആപ് വരുന്നു. ഇൻവെന്‍റ ലാബ്സ് ഇന്നോവേഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ഹോംഡെലിവറി സംവിധാനമുള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പാക്കാനാകുന്ന കടകൾ, റെസിഡൻറ്‌്‌സ് അസോസിയേഷനുകൾ, ഫ്ളാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ എന്നവയ്ക്ക് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാം.

കടകളിൽനിന്ന് സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ പറ്റുന്ന സന്നദ്ധപ്രവർത്തകർക്കുവേണ്ടിയും പ്രത്യേകം ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കും കടകൾക്കും മൊബൈൽ ആപ്പ് വെബ്സൈറ്റ് എന്നിവയുടെ സേവനം ഉപേയാഗിക്കാം.

വെബ്സൈറ്റ് ലിങ്ക് : https://www.shopsapp.org

ഷോപ്പുകൾക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് :https://play.google.com/store/apps/details…

ഉപഭോക്താക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് :https://play.google.com/store/apps/details…