മലയാളികള്‍ക്ക് അസൂയയും കുശുമ്പും; പ്രിയയെ ചേർത്തുപിടിച്ച് അന്യഭാഷക്കാർ

1

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പ് ലവ്വേഴ്‌സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അരേരേ പിള്ളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ മലയാളം ഇറങ്ങാത്തതു നന്നായി എന്നു മലയാളികള്‍ പറയുമ്പോൾ തലക്ക് വെളിവില്ലാത്തവരാണ് മലയാളികളെന്നും അതുകൊണ്ടാണ് ഡിസ്‌ലൈക്ക് അടിക്കുന്നതെന്നുമാണ് അന്യ ഭാഷ ആരാധകരുടെ മറുപടി.

മലയാളികള്‍ക്ക് അവരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ വളര്‍ന്നു വരുമ്പോൾ അതിന്‍റെ അസൂയയും കുശുമ്പുമാണ് പ്രിയയ്ക്ക് നെരെ കാണിക്കുന്നതെന്ന് അന്യ ഭാഷാ ആരാധകര്‍ പറയുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഗാനങ്ങള്‍ക്കെതിരേ ഡിസ്‌ലൈക്ക് കാമ്പയിനും നായിക പ്രിയയ്‌ക്കെതിരെ ഹേറ്റ് കമന്റുകളും സജീവമായിരുന്നു.

എന്നാല്‍ അന്യ ഭാഷകളിലേക്ക് എത്തുമ്പോള്‍ ചിത്രത്തിനും പ്രിയക്കും വൻ കയ്യടിയാണ് ലഭിക്കുന്നത്. യൂട്യൂബില്‍ ഗാനത്തിന് താഴെ വരുന്ന കമന്റുകളില്‍ വിമര്‍ശനങ്ങളേറെയും മലയാളികളുടേതാണെന്നതും ശ്രദ്ധേയമാണ്.