ഒ.ടി .ടി പ്ലാറ്റ് ഫോം തിയേറ്ററുകളുടെ സാധ്യത കുറയ്ക്കുന്നില്ലെന്ന് സത്യൻ അന്തിക്കാട്

0

ഒ.ടി .ടി പ്ലാറ്റ് ഫോം തിയേറ്ററുകളുടെ സാധ്യത കുറയ്ക്കുന്നില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.   തിയേറ്ററുകൾ ലക്ഷ്യമിട്ടാണ് സിനിമകൾ നിർമ്മിക്കുന്നത് .ഒ.ടി.ടി യിലെ സിനിമാ കാഴ്ചകൾ തിയേറ്റർ അനുഭവത്തിനു പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര മേഖലയ്ക്ക്  ടെലിവിഷൻഭീഷണിയാണെന്ന വാദം പരാജയപ്പെട്ടതുപോലെ ഒ.ടി .ടി പ്ലാറ്റ് ഫോമുകളെക്കുറിച്ചുള്ള വിമർശങ്ങളും ദുർബലപ്പെടും .സിനിമകളുടെ സാമ്പത്തിക വിജയത്തിന് ഒ.ടി .ടി  പ്ലാറ്റ് ഫോമുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദേശം എന്ന തന്റെ ചിത്രത്തിന്റെ പ്രമേയം അരാഷ്ട്രീയമാണെന്ന വാദം തെറ്റാണ്. ചിത്രത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് ഇപ്പോഴും പ്രസക്തിയുണ്ട്. വാണിജ്യ വിജയമല്ല കലാമൂല്യമാണ് ചലച്ചിത്രമേഖലയെ വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു