മൂന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

1

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങൾക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദർ അലി, ഷദബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ‌ക്കാണു രോഗം ബാധിച്ചതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച അറിയിച്ചു.

ഞായറാഴ്ച റാവൽപിണ്ടിയിൽവച്ചാണു താരങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തിയത്. താരങ്ങളാരും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണു വിവരം. ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശോധന. ഇമാദ് വസീം, ഉസ്മാൻ ഷിൻവാരി എന്നിവരിൽ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയി.