വണ്ടികൾ തമ്മിൽ ഉരസിയതിന്റെ പേരിൽ വധുവിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു; പോലീസിന്റെ നടപടി മുടക്കിയത് ഒരു പെണ്‍കുട്ടിയുടെ വിവാഹം

0

വണ്ടികൾ തമ്മിൽ ഉരസിയതിന്റെ പേരിൽ പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പോലീസിന്റെ ക്രൂരത. വധുവിന്റെ അമ്മ ഉൾപ്പടെ 24 പേരെ അർധരാത്രിവരെ പൊലീസുകാർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു. കാൽനൂറ്റാണ്ടായി സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്കേപ് ആറ്–ബിയിൽ ഹക്കീം ബദറുദീന്റെ മകൾ ഡോ. ഹർഷിതയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതും പോരഞ്ഞതിനു ഒടുവില്‍ പിതാവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിയെയും സമീപിച്ചു.

കഴിഞ്ഞ 16ന് വൈകിട്ട് അഞ്ചിനാണു വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയില്‍ എത്തുന്നതിനു മുന്‍പു പുലിപ്പാറ വളവില്‍ വച്ച് 4.10നു വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച വാനും കെഎസ്ആര്‍ടിസി ബസും തമ്മില്‍ ഉരസി. വാനിന്റെ ചില്ലും തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ തട്ടിക്കയറിയതോടെ സംഗതി വഷളായി. ബസില്‍ യാത്രികനായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പെലീസിനെ വിവരം അറിയിക്കുകയും ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും ചെയ്യ്തു. മകളുടെ വവാഹ നിശ്ചയമാണ് ചടങ്ങു മുടക്കരുതെന്നും പിന്നീട് സ്റ്റേഷനില്‍ എത്താമെന്നും പിതാവ് അഭ്യാര്‍ഥിച്ചിട്ടും പൊലീസ്  കൂട്ടാക്കിയില്ല.

ഹക്കീം, സഹോദരീ ഭര്‍ത്താവ് മാഹിന്‍ ജലാലുദീന്‍, ബന്ധു നൗഫല്‍ എന്നിവരടക്കം അഞ്ചു പേരെ സെല്ലില്‍ അടച്ചു. സംഘത്തില്‍ ഹക്കീമിന്റെ ഭാര്യ ഷംല, സഹോദരിമാരായ ജമീമ, ജലീല എന്നിവരെ മുറ്റത്തുനിര്‍ത്തി. ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഷംലയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് തട്ടിക്കയറുകയായിരുന്നു.

രാത്രി 9.30ന് എസ്ഐ എസ്.നിയാസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വരന്റെ വീട്ടുകാരെത്തി ജാമ്യം അപേക്ഷിച്ചപ്പോള്‍ എഫ്.ഐ.ആര്‍ ചുമത്തി എന്നു പറഞ്ഞ് എസ്.ഐ കൈമലര്‍ത്തുകയും ചെയ്തു. മകളുടെ വിവാഹം മുടക്കരുതെന്നു ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോള്‍ നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതില്‍ ഞാന്‍ എന്തിനാടാ വേദനിക്കുന്നത്? എന്നായിരുന്നു എസ്.ഐയുടെ ആക്രോശം.