എത്ര മനോഹരമായ് ആചാരങ്ങള്‍; ഈ രാജ്യത്ത് രണ്ടാം വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ ജയിലില്‍ പോകേണ്ടി വരും

0

ബഹുഭാര്യത്വം കുറ്റകരമായ പ്രവൃത്തിയായാണ്‌ മിക്ക രാജ്യങ്ങളിലും കണക്കാക്കുന്നത്.മിക്ക സംസ്‌കാരങ്ങളിലും ഇതു അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ് .എന്നാല്‍ രണ്ടാം വിവാഹം കഴിക്കാത്ത പുരുഷന്മാരെ ജയിലില്‍ ഇടുന്ന ഒരു രാജ്യത്തെ കുറിച്ചു കേട്ടിട്ടുണ്ടോ ?അതെ അങ്ങനെയും ഒരു രാജ്യമുണ്ട്.

അഫ്രിക്കന്‍ രാജ്യമായ എറിത്രയയില്‍ ആണ്പുരുഷന്മാര്‍ രണ്ടു പെണ്‍കുട്ടികളെ കല്യാണം കഴിക്കണം എന്ന കടുത്ത നിയമം ഉള്ളത് . നിയമം ലംഘിക്കുന്നവരും പാലിക്കാന്‍ കഴിയാത്തവരും ജയിലില്‍ പോകാന്‍ തയാറെടുത്തു കൊള്ളാന്‍ പ്രസിഡന്റ് ഇസെയ്‌സ് അഫ്‌വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് . രാജ്യത്ത് എല്ലാ പുരുഷന്മാര്‍ക്കും കുറഞ്ഞതു രണ്ടു ഭാര്യമാര്‍ എങ്കിലും ഉണ്ടാകണം എന്നാണത്രെ രാജ്യത്തെ ഒരു ഇത് ….

രാജ്യത്തെ പുരുഷന്മാരുടെ എണ്ണത്തില്‍ ഭീകരമായ കുറവുവന്നതു കൊണ്ടാണ് ഇങ്ങനെ ഒരു നടപടിക്കു പ്രേരിപ്പിച്ചിരിക്കുന്നത്. ഈ നടപടിയെ എതിര്‍ക്കുന്ന പുരുഷനായാലും സ്ത്രീയായാലും അവര്‍ക്ക് ജീവപര്യന്തം തടവാണു നിയമം അനുശാസിച്ചിരിക്കുന്നത്. നിയമം തയാറാക്കിരിക്കുന്നത് അറബിഭാഷയിലാണ്. ബഹുഭാര്യത്വം അനുവദിക്കുന്ന ദൈവത്തിന്റെ നിയമം അനുസരിച്ചാണ് ഇത് തയാറാക്കിരിക്കുന്നത് എന്നു സര്‍ക്കാര്‍ പറയുന്നു. വീണ്ടും ഒരു വിവാഹം കഴിക്കുന്നതില്‍ നിന്നു ഭര്‍ത്താവിനെ തടയുന്ന സ്ത്രീയ്ക്കും ലഭിക്കും ശിക്ഷ. വാര്‍ത്തയുടെ കൃത്യതയെ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എങ്കിലും സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ ..

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.