വിദ്വേഷ രാഷ്ട്രീയത്തെ ദൂരെയെറിഞ്ഞതിന് കര്‍ണാടക ജനതക്ക് നന്ദി; പ്രകാശ് രാജ്

0

കര്‍ണാടക ജനതക്ക് നന്ദി അറിയിയിച്ച് നടന്‍ പ്രകാശ് രാജ്. വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞതിന് നന്ദി. രാജാവ് നഗ്നനാണെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.പ്രകാശ് രാജ് പങ്കുവെച്ച ചിത്രത്തിലെ വാഹനത്തില്‍ ‘ടാറ്റ ബൈ ബൈ’ എന്ന വാചകവും കാണാവുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുന്നതായും ബി.ജെ.പി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതായിട്ടുള്ള ചിത്രവും പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഞാൻ വർഗീയ രാഷ്ട്രീയത്തിനെതിരാണ്. കർണാടകയുടെ ഭാവി നിർണയിക്കാനുള്ള സമയമാണിത്. 40 ശതമാനവും അഴിമതിക്കാരായ ആളുകൾക്കെതിരെയാണ് എന്‍റെ വോട്ട് ചെയ്തത്. നിങ്ങളും മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുക. സമാധാനത്തിന്‍റെ പൂന്തോട്ടമായി കർണാടകയെ സംരക്ഷിക്കാൻ വോട്ട് ചെയ്യുകയെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.