ലോക കേഡറ്റ് റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രിയ മാലിക്കിന് സ്വ‍ർണം

0

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 73 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ഇന്ത്യന്‍ റെസ്ലര്‍ പ്രിയ മാലിക്. ബെലാറസിന്റെ ക്‌സെനിയ പാറ്റപോവിച്ചിനെ 5-0 ന് പരാജയപ്പെടുത്തിയാണ് പ്രിയ 73 കിലോഗ്രാം വിഭാഗത്തില്‍ കിരീടം നേടിയത്. ഈ വിജയത്തിലൂടെ, ലോക റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യ അത്ലറ്റായ് പ്രിയ മാലിക് ചരിത്രമെഴുതിയിരിക്കുകയാണ്.

2019-ല്‍ പുണെയില്‍ നടന്ന ഖേലോ ഇന്ത്യയുടെ എഡിഷനിലും അതേ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണം നേടിയിരുന്നു. പാറ്റ്‌നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും താരം ഒന്നാമതെത്തി. ഇന്ത്യയുടെ മറ്റു താരങ്ങളായ ജസ്‌കരന്‍ സിങ്ങ് വെള്ളിയും വര്‍ഷ വെങ്കലവും നേടി. പഞ്ചാബില്‍ നിന്നുള്ള ജസ്‌കരന്റെ പ്രായം 16 വയസ്സാണ്. 65 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ ദുയ്ഗു ജെന്നിനെ കീഴടക്കിയാണ് വര്‍ഷ വെങ്കലം കഴുത്തിലണിഞ്ഞത്.