പ്രവാസി മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരണപ്പെട്ടു

0

മസ്‍കത്ത്: ഒമാനില്‍ ഒരു മലയാളി യുവാവ് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി, എസ്.എൻ കോളേജിലെ റിട്ട. പ്രൊഫസര്‍ സുരേന്ദ്രന്റെ മകൻ അമ്പു സുരേന്ദ്രൻ (39) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് മസ്‌കത്തിലെ റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാതാവ്: ഗീത സുരേന്ദ്രൻ. മസ്‌കത്തിലെ കോട്ടക്കൽ ആര്യവൈദ്യശാലയില്‍ ഡോക്ടറായ ശ്രുതി രാജ് അമ്പുവാണ് ഭാര്യ. മക്കൾ: ഹൃദയ, കാർത്തിക. സഹോദരി: ചിഞ്ചു സുരേന്ദ്രൻ.