പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് മലപ്പുറം നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി സൈനുൽ ആബിദ് (50) മരിച്ചത്. വർഷങ്ങളായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

അവസാനമായി നാട്ടിൽ പോയി മടങ്ങിയത് ഒമ്പത് മാസം മുമ്പാണ്. നെഞ്ച് വേദനയെ തുടർന്ന് ഖമീസ് മുശൈത്ത് ജനറൽ ഹോസ്‍പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.