ശബരിമലയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം

1

സംവിധായകന്‍ പ്രിയനന്ദനെ മര്‍ദനം. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മര്‍ദത്തിന് പുറമെ പ്രിയനന്ദന്റെ ദേഹത്ത് ചാണം വെള്ളം തളയ്ക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനടുത്തുവെച്ചായിരുന്നു ആക്രമണം നടന്നത്.

കണ്ടാല്‍ അറിയാവുന്ന പ്രദേശത്തുള്ള ചില ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതു മണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ അക്രമികള്‍ മര്‍ദ്ദിക്കുകയും വളരെ മോശമായ രീതിയില്‍ ശകാരിക്കുകയും ചെയ്തതായിട്ടാണ് ആരോപണം. പോലീസില്‍ പരാതി നല്‍കിയ പ്രിയനന്ദന്‍ ആശുപത്രിയില്‍ ചികിത്സതേടി. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട് .
ശബരിമല വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണമാണ് ആക്രമണത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ഫെയ്‌സ്ബുക്കില്‍ ശബരിമല വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരിലാണ് ആക്രമണന്നെ കരുതുന്നതായി പ്രിയനന്ദന്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്ക് മുമ്പ് ശബരിമലയെക്കുറിച്ച് പ്രിയനന്ദന്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമയായിരുന്നു. അനേകര്‍ പോസ്റ്റിന് പ്രതികരണവുമായി എത്തുകയും ഫോണിലൂടെയും മറ്റും സംവിധായകനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് പ്രിയനന്ദന്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ എല്ലാം കഴിഞ്ഞ് വിവാദം കെട്ടടങ്ങിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.