ആരാണ് ഇന്ത്യന്‍ ജെയിംസ്‌ ബോണ്ട് എന്നും ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രൈവറ്റ് ഡിറ്റക്ടീവെന്നും അറിയപ്പെടുന്ന രജനി പണ്ഡിറ്റ്‌ എന്നറിയാമോ ?

0

ഇന്ത്യന്‍ ജെയിംസ്‌ ബോണ്ട്‌ എന്നറിയപ്പെടുന്ന രജനി പണ്ഡിറ്റ്‌ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യേപെട്ടെ വാര്‍ത്ത മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ആരാണ് ശരിക്കും ഈ രജനി പണ്ഡിറ്റ്‌ എന്ന് അറിയാമോ ?

നിരവധി പുരസ്‌കാരങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ചെയ്തതാണ് രജനി പണ്ഡിറ്റ് എന്ന സ്വകാര്യ ഡിറ്റക്ടീവിന്റെ ജീവിതം.അനധികൃത മാര്‍ഗങ്ങളിലൂടെ വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയ കേസിലാണ് അറസ്റ്റ്. 54 കാരിയായ രജനി പണ്ഡിറ്റിനെ ഇന്ത്യയിലെ ആദ്യ വനിതാ ഡിറ്റക്ടീവ് എന്ന നിലയിലാണ് മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ താനേയില്‍ പാല്‍ഗറില്‍ ജനിച്ച രജനി ഇതിനകം ഇന്ത്യയ്ക്കകത്തും പുറത്തുമായി 7,500 കേസുകളോളം കൈകാര്യം ചെയ്തിട്ടുള്ളതായിട്ടാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്.

മഹാത്മാഗാന്ധി വധക്കേസ് അന്വേഷിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ ശാന്താറാം പണ്ഡിറ്റിന്റെ മകളാണ് രജനി. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് അന്വേഷണ മേഖല തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രജനി പറഞ്ഞിട്ടുണ്ട്.  കൈകാര്യം ചെയ്ത ഇവര്‍ ഏറ്റെടുത്ത 90 ശതമാനം കേസുകളിലും വിജയം നേടിയിരുന്നു. മുംബൈയിലെ മഹീമില്‍ 1991 ല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയിരുന്ന അവര്‍ക്ക് കീഴില്‍ 30 ഡിറ്റക്ടീവുകള്‍ മാസം 20 കേസുകള്‍ വരെ കൈകാര്യം ചെയ്തിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍, കമ്പനി തര്‍ക്കങ്ങള്‍, കാണാതാകല്‍, കൊലപാതകം തുടങ്ങി അനേകം കേസുകള്‍ ഇവര്‍ ചെയ്തിട്ടുണ്ട്.

കോളേജില്‍ പഠിക്കുമ്പോഴായിരുന്നു താന്‍ ആദ്യമായി കേസ് പരിഹരിച്ചതെന്ന് പണ്ഡിറ്റ് പറയുന്നു. മറാത്തി സാഹിത്യത്തിന് മുംബൈയിലെ റുപ്പാരേല്‍ കോളേജില്‍ പഠിക്കുമ്പോള്‍ വേശ്യാവൃത്തിയില്‍ പെട്ട സഹപാഠിയെക്കുറിച്ചായിരുന്നു ആദ്യ അന്വേഷണം നടത്തിയത്. വിവരം പിന്നീട് മാതാപിതാക്കളോട് പറഞ്ഞു. ഇതാണ് തന്റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞത്.

അന്വേഷണത്തിന്റെ ഭാഗമായി വേലക്കാരി, അന്ധസ്ത്രീ, ഗര്‍ഭിണി, ഊമ തുടങ്ങി അനേകം പ്രഛന്ന വേഷം ചെയ്തിട്ടുണ്ട്. ഒരു കേസിന്റെ കുരുക്കഴിക്കാന്‍ ആറുമാസമാണ് വീട്ടുവേലക്കാരിയായി ജോലി ചെയ്തത്. മറ്റൊരു കേസില്‍ രണ്ടു ബിസിനസുകാര്‍ തമ്മിലുള്ള കേസില്‍ ഭ്രാന്തിയെപോലെയും അഭിനയിച്ചിട്ടുണ്ടെന്ന് മുമ്പ് ഇവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഭയം എന്ന വാക്ക് തന്റെ നിഘണ്ടുവില്‍ ഇല്ലെന്നുമായിരുന്നു രജനി പണ്ഡിറ്റ് പറഞ്ഞിരുന്നത്. രജനി പണ്ഡിറ്റ ഫെയ്‌സസ്,മായാജാല്‍ എന്നീ പുസത്കങ്ങള്‍ രചിച്ചിട്ടുണ്ട്.

വനിതാ ഡിറ്റക്ടീവ് എന്ന നിലയില്‍ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ രജനിയെ കുറിച്ച് പ്രൊഫൈല്‍ സ്‌റ്റോറികള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മഹാരാഷ്ര്ട ദൂരദര്‍ശന്റെ ഹികാനി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും രജനി നേടി. രജനി പണ്ഡിറ്റിനെ കുറിച്ച് ലേഡി ജെയിംസ് ബോണ്ട് എന്ന പേരില്‍ ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്‌സിനിമയില്‍ ഇവരുടെ ജീവിതത്തെയും കുറ്റാന്വേഷണത്തെയും ആസ്പദമാക്കി ‘കുട്രപായിര്‍ച്ചി’ എന്ന പേരില്‍ ഒരു സിനിമ തന്നെ അണിയറയില്‍ ഒരുങ്ങുന്നത്. തൃഷയാണ് സിനിമയിലെ നായിക.

അഞ്ച് പേരുടെ കോള്‍ വിവരങ്ങള്‍ ശ്രമിച്ചതാണ് രജനിക്ക് തിരിച്ചടിയായത്. വന്‍തുകയ്ക്ക് കോള്‍ റെക്കോഡ് വിവരങ്ങള്‍ രജനി ഇടപാടുകാര്‍ക്ക് നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകും. റാക്കറ്റില്‍ ഇവരുടെ പങ്ക് കൃത്യമായി തെളിഞ്ഞതായി പോലീസ് പറഞ്ഞു. രജനിയെ ചോദ്യം ചെയ്യാനായി താനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.