‘അവൾ യെസ് പറഞ്ഞു’; പ്രണയിനിയെ വെളിപ്പെടുത്തി റാണ ദഗുബാട്ടി

0

ലോക്ക്ഡൗണിനിടയിൽ തന്റെ വിവാഹ വാർത്ത അറിയിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റാണ ദഗുബാട്ടി. ‘അവൾ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ തന്റെ കാമുകി മിഹീഖയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് റാണാ ആരാധകരോട് പങ്കുവെച്ചത്.

View this post on Instagram

And she said Yes 🙂 ❤️#MiheekaBajaj

A post shared by Rana Daggubati (@ranadaggubati) on

ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ. ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട്.ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ലോക്ക്ഡൗൺ പിൻവലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.

നടിമാരായ സാമന്ത, കിയാര അദ്വാനി, ശ്രുതി ഹാസന്‍, ഹന്‍സിക,റാഷി ഖന്ന തുടങ്ങിയവര്‍ നടന് ആശംസകളറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. ‘വിരാട പർവം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ വരാനിരിക്കുന്ന പുതിയ സിനിമകൾ. ‘വിരാട പർവ’ത്തിൽ സായ് പല്ലവിയാണ് നായിക.