അർദ്ധ നഗ്നയായി ഫോട്ടോഷൂട്ടുമായി റിഹാന; ചിത്രത്തിനെതിരേ രൂക്ഷ വിമര്‍ശനം

0

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയനങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിച്ച് രംഗത്തെത്തി ഇന്ത്യയിൽ വ്യാപക വിമർശനം ഏറ്റുവാങ്ങിയ ഗായികയാണ് റിഹാന. ഇപ്പോൾ റിഹാനയുടെ പുതിയ ഫോട്ടോഷൂട്ട് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അർദ്ധ നഗ്നയായുള്ള ചിത്രമാണ് റിഹാന പങ്കുവച്ചിരിക്കുന്നത്.

ഫോട്ടോഷൂട്ടിൽ കഴുത്തിൽ ധരിച്ചിരിക്കുന്ന മാലയാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഗണപതിയുടെ ചിത്രം പതിപ്പിച്ച ചിത്രമാണ് കഴുത്തിൽ അണിഞ്ഞിരിക്കുന്നത്. ഹൈന്ദവ വിശ്വാസികളെ റിഹാന അപമാനിക്കുകയാണെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ചിത്രം നീക്കം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.

ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്‌ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് ആവശ്യം.