കോയമ്പത്തൂർ മൃഗശാലയിൽ അണലി ജൻമം നൽകിയത് 33 കുഞ്ഞുങ്ങൾക്ക്

0

കോയമ്പത്തൂരിലെ വിഒസി പാര്‍ക്ക് മൃഗശാലയില്‍ അണലി 33 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. രണ്ട് ദിവസം മുന്‍പായിരുന്നു അണലി പ്രസവിച്ചത്. മുഴുവന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയും വനം അധികൃതര്‍ക്ക് കൈ മാറി.

ചിത്രങ്ങള്‍ എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചു. ജൂണിലാണ് കോയമ്പത്തൂരിലെ കോവില്‍മേട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്ന് ഗര്‍ഭിണിയായ അണലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ മൃഗശാലയില്‍ എത്തിക്കുകയായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് മൃഗശാലയിലുണ്ടായിരുന്ന മറ്റൊരു അണലി പാമ്പ് 60 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയിരുന്നു. അണലി വിഭാഗത്തിൽ പെട്ട പാമ്പുകൾ ഒറ്റ പ്രസവത്തിൽ 40 മുതൽ 60 കുഞ്ഞുങ്ങൾക്ക് വരെ ജൻമം നൽകാറുണ്ട്.