ഞാൻ ലൈംഗിക അതിക്രമത്തിന്‍റെ ഇര; വെളിപ്പെടുത്തലുമായി സാധിക വേണുഗോപാല്‍

1

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍. താന്‍ ലൈംഗികാതിക്രമണത്തെ അതിജീവിച്ചയാളാണെന്നും, സമൂഹം എന്ത് പറയുമെന്ന് കരുതി ശബ്‌ദിക്കാതിരിക്കരുതെന്നും. കാര്യങ്ങൾ തുറന്നു പറയണമെന്നും സാധിക തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

സേ നോ ടു ചൈല്‍ഡ് അബ്യൂസ്, സേവ് ചില്‍ഡ്രന്‍ ആന്റ് ദേര്‍ ഫ്യൂച്ചര്‍, യെസ് അയാം വിക്ടിം ഓഫ് ചൈല്‍ഡ് അബ്യൂസ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് സാധികയുടെ കുറിപ്പ്. ”സമൂഹം എന്ത് ചിന്തിക്കുന്നു എന്നത് എന്നെ ബാധിക്കാറില്ല. സമൂഹം എന്ത് ചിന്തിക്കും എന്ന് പറഞ്ഞ് ഇനിയുമെന്റെ വായടപ്പിക്കാന്‍ നോക്കണ്ട. ഇനിയൊരു കുട്ടിക്കും ഞാനിപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഞാനിത് പങ്കുവെക്കുന്നത്. നിങ്ങളുടെ കുട്ടികളെയും അവരുടെ ജീവിതവും ഭാവിയും സംരക്ഷിക്കൂ. എനിക്ക് നിങ്ങളുടെ സഹതാപമോ നിര്‍ദേശങ്ങളോ ഒന്നും വേണ്ട. ആ സമയമെങ്കിലും നിങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി മാറ്റിവെക്കൂ. സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കൂ. പ്രതികരിക്കാന്‍ പഠിപ്പിക്കൂ”സാധിക കുറിച്ചു.