അമ്മയ്ക്ക് സമ്മാനമായി റേഞ്ച് റോവർ നൽകി ബോളിവുഡ് സൂപ്പർതാരം

1

അമ്മയ്ക്ക് സമ്മാനമായി റേഞ്ച് റോവർ നൽകി ബോളിവുഡ് സൂപ്പർതാരം സല്‍മാന്‍ ഖാന്‍. ആഡംബര കാറുകളിൽ മുൻപന്തിയിൽ നിൽക്കുന്നതും,എസ്.യു .വി കളിൽ സെലിബ്രേറ്റികളുടെ ഇഷ്ട താരവുമാണ് റേഞ്ച് റോവർ. പുതിയ റേഞ്ച് റോവർ ലോങ് വീൽബേസ് തന്റെ അമ്മ സൽമ ഖാന് താരം സമ്മാനമായി നൽകിയത്. മാത്രമല്ല ഇഷ്ട നമ്പറായ 2727 ഉം താരം അമ്മയുടെ വാഹനത്തിനായി സ്വന്തമാക്കി.

ഏകദേശം 2 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച മോ‍ഡലുകളിലൊന്നാണ് റേഞ്ച് റോവർ ലോങ് വീൽബേസ്.5.2 മീറ്റർ നീളമുള്ള എസ്‌‍യുവി രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നാണ്. അടുത്തിടെയാണ് താര സുന്ദരി ശിൽപ ഷെട്ടിക്ക് ഭർത്താവ് റേഞ്ച് റോവർ സമ്മാനിച്ചത്.