സെക്രട്ടേറിയറ്റിനു മുന്നിൽ പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം

1

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് എംപാനൽ ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നിൽ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശി ഡിനിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തിൽ കയറിയ ഡിനിയ കഴുത്തിൽ ഷാൾ കുരുക്കിയിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവ് മരിച്ചതിനാൽ ജീവിക്കാൻ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.

സെക്രട്ടേറിയറ്റിനു മുന്നിൽ ഇവർ സമരമിരുന്നിരുന്ന പന്തല്‍ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പൊളിച്ചു മാറ്റിയിരുന്നു.ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകൾ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. കൂടെയുള്ള സമരക്കാർ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവതി താഴെ ഇറങ്ങിയില്ല. ഒടുവിൽ പൊലീസും ഫയർഫോഴ്സുമെത്തിയാണ് ദിയയെ താഴെയിറക്കിയത്. അവശനിലയിലായ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.