സാന്ദ്രാ തോമസിന്‍റെ വിവാഹ വീഡിയോ കാണാം

0

നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിന്‍റെ വിവാഹ വീഡിയോ കാണാം. നിലമ്പൂര്‍ എടക്കര സ്വദേശി വില്‍സണ്‍ ജോണ്‍ തോമസാണ് സാന്ദ്രയുടെ ഭര്‍ത്താവ്. വ്യവസായിയും എറണാകുളത്ത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമയുമാണ് വില്‍സണ്‍.നിലമ്പൂര്‍ എടക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിയില്‍ ജൂലൈ 11നായിരുന്നു വിവാഹം നടന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന ചലച്ചിത്രനിര്‍മ്മാണ വിതരണ കമ്പനിയുടെ ഉടമകളിലൊരാളാണ് സാന്ദ്രാ തോമസ്. ബാലതാരമായാണ് സിനിമയിലെത്തിയത്. നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ഓ ഫാബി, കാഞ്ഞിരപ്പളളി കറിയാച്ചന്‍ എന്നീ സിനിമകളിലാണ് ബാലതാരമായി എത്തിയത്. ഫ്രൈഡേ, കിളി പോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍,പെരുച്ചാഴി എന്നീ സിനിമകളില്‍ സ്വഭാവകഥാപാത്രമായും സാന്ദ്ര എത്തി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.