ന്യൂട്ടല്ല കഴിക്കും മുൻപ് ഇതൊന്നു കണ്ടോളൂ

0

ന്യൂട്ടല്ലയുടെ കൊതിയൂറുന്ന പരസ്യങ്ങള്‍ കാണുമ്പോള്‍ കഴിക്കാന്‍ തോന്നാത്തവരായി ആരും കാണില്ല. എന്നാല്‍ ഇത്തരം കൃത്രിമ ഭക്ഷ്യസാധനങ്ങള്‍ കാണുമ്പോള്‍ ഉള്ള രസം കഴിക്കുമ്പോള്‍ ഉണ്ടായാലും അതിന്റെ ഗുണത്തില്‍ കാണണമെന്നില്ല. ഇപ്പോള്‍ ഇക്കാര്യം വീണ്ടും നമ്മെ ഓര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഏതോ ഒരു വിരുതന്‍ പോസ്റ്റ് ചെയ്ത ചിത്രം.

നൂട്ടെല്ല ഉണ്ടാക്കിയിരിക്കുന്ന ചേരുവകള്‍ ഏതൊക്കെയെന്ന് നമുക്കറിയാം. അത് അതിന്റെ കുപ്പിയുടെ പുറത്ത് എഴുതിയിട്ടുമുണ്ട്. എന്നാല്‍ അതു വായിക്കുമ്പോള്‍ ചേരുവകള്‍ ഏതൊക്കെ അളവില്‍ അതില്‍ കലര്‍ന്നിട്ടുണ്ടെന്ന അറിവ് ലഭിച്ചാലും അത് പരസ്പരം താരതമ്യം ചെയ്യാന്‍ സാധിക്കുന്ന ഏകദേശ ചിത്രം മനസില്‍ പതിയില്ല. അത് ഇങ്ങനെയാണെന്നാണ് ഈ ചിത്രത്തിൽ പറയുന്നത്.