‘ഇസ്സീ ഈ റാക്കറ്റ് നിനക്ക് അല്പം വലുതായിരിക്കും’; ബാറ്റേന്തിയ സാനിയയുടെ ഇസ്ഹാനെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ

0

കുഞ്ഞ് ഇസ്ഹാനെ കുറിച്ച് സാനിയ പങ്കുവെക്കുന്ന ഓരോ കൊച്ചു കൊച്ചു വിശേഷങ്ങളും ആരാധകർ ഹൃദയത്തിലേറ്റിയാണ് സൂക്ഷിക്കാറുള്ളത്. കയ്യിലൊതുങ്ങാത്ത ഒരു റാക്കറ്റുമായി അമ്മയുടെ മടിയിലിരിക്കുന്ന ഇസ്ഹാന്റെ ചിത്രമാണ് സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ ഇസ്സീ ഈ റാക്കറ്റ് നിനക്ക് അല്പം വലുതായിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം കണ്ട ആരാധകർ അവനൊരു ക്രിക്കറ്റ് ബാറ്റ് കൊടുക്ക് എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

എന്നാൽ കുഞ്ഞു വളരുമ്പോൾ ആരാകണം എന്ന വ്യക്തമായ ധാരണയുള്ള അമ്മയാണ് സാനിയ മിർസ. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.’– സാനിയ പറയുന്നു. കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം എന്നതാണ് സാനിയയുടെ പക്ഷം.