‘ആരും സഹായത്തിനു എത്തിയില്ല. പലരും ഉറക്കം നടിച്ചു; സ്ത്രീകളടക്കം സഹയാത്രികർ കാഴ്ചക്കാരായി നിന്നു’; ട്രെയിന്‍ യാത്രയിലെ ദുരനുഭവം പങ്കുവെച്ചു നടി സനുഷ

0

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടി സനൂഷ. ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുന്ന മലയാളികൾ കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ലെന്നും സനൂഷ സ്വന്തം അനുഭവത്തിൽ നിന്നും മനസ്സിലാക്കിയെന്നും സനൂഷ.

ആരും സഹായത്തിനു എത്തിയില്ല. പലരും ഉറക്കം നടിച്ചു. സ്ത്രീകളടക്കം സഹയാത്രികർ കാഴ്ചക്കാരായി നിന്നു. തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് സംഭവം ടി.ടി.ആറിനെ അയച്ചത്. അക്രമി രക്ഷപ്പെടാതിരിക്കാൻ ശ്രമിച്ചത് ഒറ്റയ്ക്കാണ് എന്നും  സനുഷ പറഞ്ഞു.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻവിട്ട ശേഷമാണ് സംഭവമുണ്ടായത്. ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കാൻ ശ്രമിച്ചതായി തോന്നി. ഉടൻ തന്നെ ലൈറ്റ് ഓൺ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. അക്രമിയെ താൻ തടഞ്ഞ് വച്ചു. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആർ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനൂഷ പറഞ്ഞു.

തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പൊലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. എസിഎ വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.