പൂച്ചയെ കൊല്ലുന്ന വിഡിയോ വഴി തെളിഞ്ഞ കൊല; ട്രാന്‍സ് യുവതി അറസ്റ്റില്‍

0

2021ല്‍ നടന്ന കൊലപാതകത്തില്‍ 26കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ വനിത അറസ്റ്റില്‍. കൊലപാതകത്തിന്‍റെ അന്വേഷണം പ്രതിയായ സ്കാര്‍ലെറ്റ് ബ്ലേക്കിലേക്ക് എത്തിയതില്‍ ഞെട്ടിപ്പിക്കുന്ന വഴികളാണ്. ഓക്സോഫോഡിലായിരുന്നു സംഭവം. ചെര്‍വെല്‍ നദിക്കരയിലാണ് കൊല്ലപ്പെട്ട മാര്‍ട്ടിന്‍ കരേനോ എന്ന മുപ്പതുകാരന്‍റെ മൃതദേഹം കിട്ടിയത്.

കുറച്ച് മാസം മുന്‍പാണ് അന്വേഷണ സംഘത്തിന് സ്കാര്‍ലെറ്റിന് ഇതിനുള്ള പങ്കിനെപ്പറ്റി സംശയം തോന്നുന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു പൂച്ചയെ സ്കാര്‍ലെറ്റ് കൊല്ലുകയും, കീറിമുറിക്കുകയും ചെയ്തത് സമൂഹ മാധ്യമത്തില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു, ചോദ്യം ചെയ്യലിലും ഇത് സമ്മതിച്ചെങ്കിലു, മുന്‍ പങ്കളായാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. ഇതിന്‍റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് യുവാവിന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

സ്കാര്‍ലെറ്റിന് മരണത്തലും ഉപദ്രവിക്കുന്നതിലും അതിരുകവിഞ്ഞ താല്‍പര്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. മനുഷ്യരെ കൊല്ലുന്നതിന് പൂച്ചകളെ കൊല്ലുന്ന ഒരാളുടെ കഥ പറഞ്ഞ ഒരു ഡോക്യുമെന്‍ററി സ്കാര്‍ലെറ്റ് മിക്കപ്പോഴും കാണാറുണ്ടായിരുന്നു. ഡോക്യുമെന്‍ററിയില്‍ ഉണ്ടായിരുന്ന ട്രൂ ഫെയ്ത്ത് എന്ന പാട്ടാണ്, സ്കാര്‍ലെറ്റ് പൂച്ചയെ കൊല്ലുന്ന ലൈവിലും ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. പൂച്ചയെ കൊന്നത് യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ടതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ മുന്‍ പങ്കാളിയുമായി പരസ്പര സമ്മതത്തോടെ ശ്വാസം മുട്ടിക്കുന്നതിന്‍റയും ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതെല്ലാം സ്കാര്‍ലെറ്റിന്‍റെ അക്രമവാസനയെ തളിയിക്കുന്നതാണെന്നും അവര്‍ കോടതിയില്‍ വാദിച്ചു. ഇന്‍റര്‍നെറ്റ് വഴി അനിയന്ത്രിതമായ തരത്തില്‍ ആക്രമ സ്വഭവമുള്ള പരക്കുന്നത് ആശങ്കാജനകമാണെന്ന് വിധിപ്രസ്താവത്തില്‍ പറയുന്നു.