ഫ്ലൈ സ്കൂട്ട് സിംഗപ്പൂര്‍ – തിരുവനന്തപുരം ദിവസേന സര്‍വീസുകള്‍ തുടങ്ങി,സെക്റ്ററില്‍ ആഴ്ചയില്‍ 1260 സീറ്റുകള്‍ ലഭ്യമാകുന്നു

0

സിംഗപ്പൂര്‍ : ഫ്ലൈ സ്കൂട്ട് സിംഗപ്പൂര്‍ – തിരുവനന്തപുരം ദിവസേന സര്‍വീസുകള്‍ മെയ്‌ 6 മുതല്‍ തുടങ്ങി. സില്‍ക്ക് എയര്‍ തിരുവനന്തപുരം സര്‍വീസുകള്‍ ഫ്ലൈ സ്കൂട്ട് ഏറ്റെടുക്കുകയായിരുന്നു.ഇതോടെ സില്‍ക്ക് എയര്‍ തിരുവനന്തപുരം സര്‍വീസുകള്‍ അവസാനിച്ചു. ഇതോടെ സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബിസിനസ് ക്ലാസുകള്‍ ഇല്ലാതാകുമെങ്കിലും ചുരുങ്ങിയ ചിലവിലുള്ള ടിക്കറ്റുകള്‍ ലഭ്യമാകും .


ആഴ്ചയില്‍ 5 ദിവസം സര്‍വീസ് നടത്തുവാനുള്ള ആദ്യനീക്കത്തില്‍ നിന്നും മാറ്റം വരുത്തി ആഴ്ചയില്‍ 7 സര്‍വീസുകള്‍ നടത്തുവാനാണ് സ്കൂട്ട് തീരുമാനിച്ചിരിക്കുന്നത് .ഇതോടെ സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരകത്തേക്ക് ദിവസനെ സര്‍വീസുകള്‍ ലഭ്യമാകും .

ആദ്യ വിമാനത്തില്‍ തന്നെ 90% സീറ്റുകളും വിറ്റുപോയിരുന്നു .സ്കൂട്ട് സര്‍വീസിനു വമ്പിച്ച സ്വീകാര്യതയാണ് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നത്.ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് സമ്മാനങ്ങളും സ്വീകരണവും നല്‍കി ആഘോഷമായാണ്‌ സര്‍വീസുകള്‍ തുടങ്ങിയത് .

സില്‍ക്ക് എയര്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ പൂര്‍ണ്ണമായും ലയിക്കുന്നതിന്റെ ഭാഗമായി റൂട്ടുകളില്‍ മാറ്റങ്ങള്‍ വരുത്തിയത് .ധാരാളം പ്രീമിയം യാത്രക്കാരും ബിസിനസ് യാത്രക്കാരുമുള്ള കൊച്ചി –സിംഗപ്പൂര്‍ സര്‍വീസ് ഇനിമുതല്‍ സില്‍ക്ക് എയര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കും .2019 ഒക്ടോബര്‍ അവസാനം മുതല്‍ ഈ മാറ്റം പ്രാവര്‍ത്തികമാകും.2020 മുതല്‍ ഈ റൂട്ടില്‍ ഏറ്റവും നൂതന സൌകര്യങ്ങളോടു കൂടിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ നടത്തും .സില്‍ക്ക് എയര്‍ 2020 ആകുന്നതോടെ പൂര്‍ണ്ണമായും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ലയിക്കും