ദുബായ് ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് അന്തരിച്ചു

1

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.

1971 മുതല്‍ ദുബൈ ധനകാര്യമന്ത്രിയാണ്. രാജ്യത്തിന്റെ ധനനയം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.