ജീവിതത്തില്‍ എന്തു നടന്നാലും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയെന്നതാണ് ചിലരുടെ ഹോബി. എന്നാല്‍ കുട്ടികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യരുതെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്
നിസ്സാരമായി നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ക്കു പിന്നില്‍ വലിയ ചതി ഒളിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത് . പറഞ്ഞു വരുന്നത് സമൂഹമാധ്യമങ്ങളിലെ ചില വിഷയങ്ങളെ കുറിച്ചാണ് .കൊച്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവര്‍ ആണ് ഇന്ന് അധികവും .ഇത് വളരെ തെറ്റായ ഒരു പ്രവണത ആണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് .ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ബാലപീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല, ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് ഡേറ്റിങ്, പോണ്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.കുട്ടികള്‍ നീന്തുന്നതും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ജിംനാസ്റ്റിക് പരിശീലനം നടത്തുന്നതുമായുള്ള ചിത്രങ്ങള്‍ പോണ്‍വെബ്‌സൈറ്റുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പല രാജ്യങ്ങളും ശക്തമായ നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും പല ഇമേജ് ഷെയറിങ് വെബ്‌സൈറ്റുകളും ട്രാക്ക് ചെയ്യാന്‍ എോലും കഴിയാത്ത വിധത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
1, കുളിപ്പിക്കുന്ന ചിത്രങ്ങള്‍- കുട്ടികളെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്. ഈ ചിത്രങ്ങള്‍ പിന്നീട് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കും.
2, കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന വിവരം മറ്റുള്ളവരെ അറിയിക്കേണ്ട- ഫേസ്ബുക്കിലും മറ്റും ചെക്കിങ് ഇന്‍ എന്ന സൗകര്യം ഉള്ളതുകൊണ്ട്, നിങ്ങള്‍ എവിടെയായിരിക്കുമെന്ന് പെട്ടെന്ന് രേഖപ്പെടുത്താം. കുട്ടികളുമൊത്ത് പുറത്തു യാത്ര ചെയ്യുന്ന വിവരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
3, കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പ്രൊഫൈല്‍ വേണ്ട- ചിലര്‍ കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ഉണ്ടാക്കാറുണ്ട്. ഇതുവഴി ചിത്രങ്ങളും ഷെയര്‍ ചെയ്യും. കുട്ടികളുടെ പോണ്‍ സൈറ്റുകള്‍ വ്യാപകമായ ഇക്കാലത്ത് നിങ്ങളുടെ കുട്ടികളുടെ ചിത്രം തെറ്റായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.
4, കുട്ടികളുടെ എല്ലാ വിവരങ്ങളും മറ്റുള്ളവരെ അറിയിക്കേണ്ട- കുട്ടികളുടെ എല്ലാ വിവരങ്ങളും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവരുണ്ട്. ഇത് അത്ര നല്ല കാര്യമല്ല. ഈ വിവരങ്ങള്‍ നിങ്ങളോട് ശത്രുതയുള്ളവര്‍ ദുരുദ്ദേശപരമായി ഉപയോഗിച്ചേക്കാം.
ഓണ്‍ലൈന്‍ ഫാമിലി ബ്ലോഗുകളില്‍ നിന്നുള്ള ചിത്രങ്ങളും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഒറ്റ ക്ലിക്കിലൂടെ ഫേസ്ബുക്കില്‍ നിന്നുള്‍പ്പെടെ ആരുടെയും ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. എന്നാല്‍, ഇവരെ കുടുക്കാന്‍ നിരവധി ഫീച്ചറുകള്‍ ഫേസ്ബുക്ക് കൊണ്ടുവന്നെങ്കിലും കാര്യമായ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.