കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യാഴാഴ്ച വൈകീട്ടോടെ ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സർ ഗംഗാറാം ആശുപത്രിയിൽ ഏഴ് മണിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്.

പതിവ് പരിശോധനകള്‍ക്കാണ് സോണിയ എത്തിയതെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു.