അമ്മ നിധി പോലെ സൂക്ഷിച്ച പഴയ ചിത്രം പങ്കുവച്ച് മന്ത്രി സ്മൃതി ഇറാനി

1

കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഡലിങ് ചെയ്തിരുന്ന കാലത്തുള്ള പഴയ ഫെമിന മാഗസിനില്‍ വന്ന തന്‍റെ മുഖചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തെക്കാള്‍ മന്ത്രി ചിത്രത്തിൽ കുറിച്ച അടിക്കുറിപ്പാണ് വൈറലായിരിക്കുന്നത്. ‘അമ്മമാര്‍ നിധി പോലെ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ ചിത്രങ്ങളല്ല, അതിനു പിന്നിലെ വികാരമാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരമ്മ നമ്മളുമായി ബന്ധപ്പെട്ട എല്ലാം സൂക്ഷിക്കും. പഴയ ചിത്രങ്ങള്‍, കടലാസുതുണ്ടുകള്‍, സ്‌കൂള്‍ റിപ്പോര്‍ട്ട്.. അങ്ങനെ എല്ലാം. നിങ്ങള്‍ക്കും ഉണ്ടാവും അങ്ങനെയൊരാള്‍, നിങ്ങളുടെ ലോകം തന്നെയായ അമ്മ’ – മന്ത്രി കുറിച്ചു.