ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിരിയും ചിന്തയും ഉണർത്തുന്ന ട്രെയ്‌ലറിൽ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറുമാന് നിറഞ്ഞു നിൽക്കുന്നത്. പഴയ ചിന്തകളുമായി കഴിയുന്ന അച്ഛനേയും ന്യൂജനായ മകനെയുമായി ചിത്രത്തില്‍ കാണുന്നത്. ഇരുവരും തമ്മിലുള്ള ഇണക്കവും പിണക്കവുമെല്ലാം ട്രെയ്‌ലറില്‍ വരുന്നുണ്ട്.

മൂൺഷോട്ട് എന്‍റർടെയ്മെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന കെന്റി സിർദോ, നായികയാകുന്നു. സൈജു കുറുപ്, മാല പാർവതി , മേഘ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ.

ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

റഷ്യയിലെ സൈന്റ്റ് പീറ്റേഴ്‌സ്ബർഗിലും, കേരളത്തിലെ പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബറിലാണ് റിലീസ്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെക്കുറിച്ചുമുള്ള അപൂർവമായ കഥയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറയുന്നത്.