എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് മകന്‍

0

ചെന്നൈ: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മകന്‍ എസ്.പി. ബി. ചരണ്‍. ആരോഗ്യനില ഇന്നലത്തേതു പോലെ തുടരുകയാണ്. ബാലസുബ്രഹ്മണ്യത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ചരണ്‍ വ്യക്തമാക്കി.

((എക്സ്ട്രകോർപോറിയൽ മെബ്രേൻ ഓക്സിജനേഷൻ) ചികിത്സ ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങളുടെ സഹായത്തോടെ മുന്നോട്ട് കൊണ്ടു പോകുന്ന രീതിയാണ് എക്‌മോ. കോവിഡ് ബാധയെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ചെന്നൈ എം.ജി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍ 13 രാത്രിയോടെ നില മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.