അച്ഛന്റെ വഴിയില്‍ മകനും

0

ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷന്‍ അവതാരകനുമായ സ്റ്റീവ് ഇര്‍വിനെ ഓര്‍മ്മയില്ലേ? ഈ  സെപ്തംബര്‍ 4നു അദ്ദേഹം വിടവാങ്ങിയിട്ട് പത്തു വര്ഷമാകും.  2006 സെപ്തംബര്‍ 4 നാണ് ക്യൂന്‍സ്‌ലന്‍ഡിന് സമീപം ഉള്‍ക്കടലില്‍ വെച്ച് തിരണ്ടിയുടെ കുത്തേറ്റ് സ്റ്റീവ് മരിച്ചത്.

അദ്ദേഹം മരിച്ചു 10 വര്‍ഷം പിന്നിടുമ്പോള്‍ സ്റ്റീവിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സ്ടീവിന്റെ മകന്‍ അച്ഛന്റെ കര്‍മ്മ മേഖലയിലേക്ക് കടന്നുവന്നിരിക്കുന്നു. അച്ഛനെ പോലെ മൃഗസ്‌നേഹിയായ മകന്‍.റോബര്‍ട്ട് ഇര്‍വിന്‍ എന്നാണു സ്റ്റീവ് ഇര്‍വിന്റെ മകന്റെ പേര്.  ചെറുപ്പം മുതല്‍ പ്രകൃതിയെ ഏറെ സ്‌നേഹിക്കുന്ന റോബര്‍ട്ട്‌ ഇപ്പോള്‍ വന്യജീവികളുടെ ലോകത്തിന്റെ സൗന്ദര്യം തന്റെ ക്യാമറയില്‍ പകര്‍ത്തുന്നതിന്റെ ആവേശത്തിലാണ് .  പല ഫോട്ടോഗ്രാഫി മത്സരങ്ങളിലും റോബര്‍ട്ടിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.