നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

0

കോഴിക്കോട് കുന്ദമംഗലത്തെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ ഷുഐബ് (20) ആണ് മരിച്ചത്.

മൂന്നാഴ്ച മുമ്പ് കുന്ദമംഗലത്തുവെച്ച് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചാണ് ഷുഐബിന് പരുക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.